സൗദി അറേബ്യയുടെയും സുഡാനിൻ്റെയും തീരത്തിനടുത്തുള്ള ചെങ്കടൽ മേഖലയിൽ ചെങ്കടലിൽ രണ്ട് തവണയായി ഭൂചലനം ഉണ്ടായി. സുഡാനിലെ ടോക്കർ നഗരത്തിൽ നിന്ന് 197 കിലോമീറ്റർ വടക്കുകിഴക്കായി 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യമുണ്ടായത്. അതേ നഗരത്തിന് 174 കിലോമീറ്റർ വടക്കുകിഴക്കായി 4.2 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. മക്ക അൽ മുഖറമ മേഖലയിൽ അൽ ലിത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടലിന് നടുവിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9