
യുഎഇയിലെ ഷെയ്ഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണം
ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് സായിദ് മസ്ജിദിൻ്റെ ഇൻ്റർസെക്ഷൻ ജൂലൈ 28 ഞായറാഴ്ച മുതൽ അടച്ചിടും. പുലർച്ചെ 12 മണി മുതൽ ഷെയ്ഖ് സായിദ് മസ്ജിദിൻ്റെ ഇൻ്റർസെക്ഷൻ അടയ്ക്കുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടൽ തുടരുമെന്നും ഉമ്മുൽ ഖുവൈൻ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. വാഹനമോടിക്കുന്നവരുടെ സൗകര്യാർത്ഥം കിംഗ് ഫൈസൽ സ്ട്രീറ്റ് രണ്ട് പാതകളിലും തുറന്നിരിക്കും. സുഗമമായ യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)