യുഎഇയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. പൊടിക്കാറ്റിനും തിരശ്ചീന ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറയാനും സാധ്യതയുണ്ട്. ദൃശ്യപരത കുറയുന്നത് ചില പ്രദേശങ്ങളെ കൂടുതലായി ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വാഹനയാത്രയ്ക്കിടെ ഫോട്ടോ എടുക്കുന്നതും ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ഉയർന്ന കാറ്റും പൊടിയും കാരണം ദൂരക്കാഴ്ച കുറവാകുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. നേരത്തെ, വടക്കുപടിഞ്ഞാറൻ ദിശയിൽ വീശുന്ന, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ എൻസിഎം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാണ്, തിരമാലകൾ ഏഴ് അടിവരെ ഉയർന്നേക്കാം. നാളെ രാവിലെ എട്ട് വരെയാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കാലാവസ്ഥ നേരിയതോതിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ പൊടി നിറഞ്ഞതായിരിക്കുമെന്നും താപനില കുറയുമെന്നും വകുപ്പ് പ്രവചിച്ചു. പർവ്വ മേഖലകളിൽ 24 ഡിഗ്രി സെൽഷ്യസ് വരെയും ആന്തരിക പ്രദേശങ്ങളിൽ 47 ഡിഗ്രി സെൽഷ്യസും വരെയും താപനില ഉയരാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9