അബുദാബിയിലുണ്ടാകുന്ന ചെറു അപകടങ്ങളെ കുറിച്ച് അറിയിക്കാൻ സായിദ് സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തണമെന്ന് നിർദേശിച്ച് അധികൃതർ. എമർജൻസി നമ്പറായ 999ൽ വിളിക്കേണ്ടതില്ലെന്നും അബുദാബി പൊലീസ് ജനറൽ കമാൻഡും സായിദ് ട്രാഫിക് സിസ്റ്റംസ് കമ്പനിയും വ്യക്തമാക്കി. അടുത്തമാസം ഒന്ന് മുതലാണ് ആപ്പ് പ്രവർത്തനസജ്ജമാകുന്നത്. ചെറിയ അപകടമാണെങ്കിൽ ഡ്രൈവർമാർക്ക് ആപ്പിലൂടെ നേരിട്ട് റിപ്പോർട്ട് ചെയ്യാനും അപകടമുണ്ടായ സ്ഥലം ആപ്പിലെ മാപ്പ് ഉപയോഗിച്ച് പിൻ ചെയ്യാനും സാധിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 കൂടാതെ വാഹനത്തിന് സംഭവിച്ച കേടുപാടുകളെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. തുടർന്ന് അപകടം റിപ്പോർട്ട് ചെയ്തതിൻറെ കൺഫർമേഷൻ യൂസർക്ക് ലഭിക്കുകയും ചെയ്യും. റോഡിൽ വച്ച് അപകടമുണ്ടായാൽ ഗതാഗത തടസമുണ്ടാക്കാത്ത തരത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് വാഹനം നീക്കിയിടണം. ആപ്പ് തുറന്നു കഴിഞ്ഞാൽ ആക്സിഡൻറ് റിപ്പോർട്ട് സർവീസ് തെരഞ്ഞെടുക്കുക. തുടർന്ന് ഫോൺ നമ്പർ നൽകുക. ഇതിലൂടെ ഓട്ടോമാറ്റിക്കായി അപകടസ്ഥലം കണ്ടെത്താൻ സാധിക്കും. എന്തു തരം അപകടമാണെന്ന് ആപ്പിലൂടെ വ്യക്തമാക്കണം. തുടർന്ന് വാഹനത്തിന്റെ രേഖകളും ഡ്രൈവറുടെ ലൈസൻസും അപ് ലോഡ് ചെയ്യണം. തുടർന്ന് അപകടത്തിന് ഇരയായ ആളുടെയും അപകടമുണ്ടാക്കിയ ആളുടെയും വാഹനങ്ങളുടെയും വിശദാംശങ്ങൾ നൽകുക. ഇവയ്ക്ക് ശേഷം ഓ കെ എന്നതിൽ അമർത്തുക. ഇതോടെ ഡ്രൈവർക്ക് ഒരു അപേക്ഷ നമ്പർ ലഭിക്കുന്നതാണ്. മെയ് മാസത്തിൽ ഷാർജയിൽ ചെറു അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക നമ്പർ സംവിധാനം ഏർപ്പെടുത്തിയിരുന്നു. 80092 എന്ന നമ്പറിലൂടെയാണ് ഷാർജയിൽ ചെറു അപകടങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്. കഴിഞ്ഞ വർഷം ദുബായിലും പ്രത്യേക പൊലീസ് ആപ്പ് പ്രവർത്തനസജ്ജമാക്കിയിരുന്നു.
ആപ്പ് പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യുന്നതിന്
https://play.google.com/store/apps/details?id=international.softec.saaed&pcampaignid=web_share
ആപ്പ് സ്റ്റോറിൽ ഡൗൺലോഡ് ചെയ്യുന്നതിന്
https://apps.apple.com/sa/app/saaed/id687287388