യുഎഇയിൽ വിപിഎൻ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് വാർത്തകളാണ് പുറത്ത് വരുന്നത്. മൊബൈൽ ഫോണ് റീചാർജ് ചെയ്യുന്നതിലൂടെയും പോസ്റ്റ്-പെയിഡ് മൊബൈൽ അക്കൗണ്ടിൽ നിന്ന് ദിവസവും നിശ്ചിത തുക നഷ്ടപ്പെടുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആളുകൾ പരാതിപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നതിന് നിയമപരമായി അനുമതിയുണ്ട്. എന്നാൽ ദുരുപയോഗം ചെയ്താൽ തടവു ശിക്ഷയും 20 ലക്ഷം ദിർഹം വരെയുള്ള പിഴ ശിക്ഷയും ലഭിക്കും. അനധികൃതമായ ഏതെങ്കിലും വിപിഎൻ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ഫോൺ തട്ടിപ്പ് സംഘത്തിന് ആക്സസ് ചെയ്യാൻ സാധിക്കുമെന്ന് വിദഗ്ദർ പറയുന്നുണ്ട്. അങ്ങനെ ഫോണിലേക്ക് ആക്സസ് ലഭിക്കുന്ന സംഘം നിങ്ങളുടെ അനുവാദം കൂടാതെ ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും പർച്ചേസ് നടത്തുകയാണ് ചെയ്യുന്നതെന്ന് സെൻ്റിനൽ വൺ എന്ന സൈബർ സെക്യൂരിറ്റി കമ്പനിയിൽ നിന്നുള്ള ടെക് വിദഗ്ദൻ ഇസെൽദിൻ ഹുസൈൻ വ്യക്തമാക്കുന്നു. നിങ്ങളുടെ ഡിവൈസിനും ഇൻ്റർനെറ്റിനുമിടയിൽ നടക്കുന്ന ആശയ വിനിമയങ്ങളിൽ ഇടപെടാൻ വിപിഎൻ ആപ്പുകൾക്ക് സാധിക്കും, അങ്ങനെ ആപ്പ് സ്റ്റോറുകളുടെ അക്കൗണ്ട് ഡാറ്റ ഉൾപ്പടെയുള്ള സെൻസിറ്റീവായ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കാമെന്നും ഹുസൈൻ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
മറ്റു ഡിവൈസുകളേക്കാൾ മൊബൈൽ ഫോണുകൾ കൂടുതൽ സൈബർ അറ്റാക്കുകൾ നേരിടാൻ സാധ്യതയുണ്ടെന്നാണ് മാനേജ് എഞ്ചിൻ എന്ന കമ്പനിയിൽ നിന്നുള്ള കാർത്തിക് ആനന്ദറാവു പറയുന്നത്. വിപിഎൻ കണക്ടഡ് ആണോ ഡിസ്കണക്ടഡ് ആണോ എന്ന് ഉപയോക്താവിന് പലപ്പോഴും മനസ്സിലാകില്ലെന്നും അതുകൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. വിപിഎൻ ഒരിക്കലും സൈബർ ഹാക്കർമാരിൽ നിന്ന് സുരക്ഷിതത്വം നൽകുന്നില്ലെന്നും കാർത്തിക് വ്യക്തമാക്കി. മൊബൈൽ ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് അനധികൃത വിപിഎൻ ആപ്പ് അല്ലെന്ന കാര്യം ശ്രദ്ധിക്കണം. ഇത്തരത്തിൽ സംശയകരമായ എന്തെങ്കിലും കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് വിപിഎൻ ഇൻസ്റ്റാൾ ചെയ്ത ഉടനെ തന്നെ പരിശോധിക്കണമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വിപിഎൻ ഉപയോഗിക്കുന്നവരെല്ലാം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ല കാര്യമാണ്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9