Posted By ashwathi Posted On

ന്യൂനമർദം: ഒമാനിൽ മഴക്ക് സാധ്യത

ഒമാനിൽ ജൂലൈ 30 ചൊവ്വാഴ്‌ച വൈകുന്നേരം മുതൽ മഴക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദം ഒമാനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ വെള്ളിയാഴ്ച വരെ തുടരും. മിക്ക ഗവർണറേറ്റുകളിലും വ്യത്യസ്ത തീവ്രതയുള്ള ഒറ്റപ്പെട്ട മഴ പെയ്‌തേക്കുമെന്നും അറിയിപ്പിൽ പറയുന്നു. ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടായേക്കാം. വാദികൾ നിറഞ്ഞൊഴുകും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് നാഷനൽ മൾട്ടി ഹാസാർഡ്‌സ് എർലി വാണിംഗ് സെന്റർ വ്യക്തമാക്കി. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലും ദോഫാറിലും കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നു. കേന്ദ്രം യഥാസമയം പുറപ്പെടുവിക്കുന്ന ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കാൻ രാജ്യത്തെ പൊതുജനങ്ങൾ തയ്യാറാകണമെന്നും കേന്ദ്രം നിർദേശം നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *