ഇന്ന് യുഎഇയിൽ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അവസ്ഥ പ്രതീക്ഷിക്കാം. നേരിയതോ മിതമായതോ രീതിയിൽ കാറ്റ് വീശും, ചില സമയങ്ങളിൽ പൊടി വീശുന്നതിന് കാരണമാകുന്നു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തോതിൽ പ്രക്ഷുബ്ദമാകും. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ദുബായിൽ 33 ഡിഗ്രി സെൽഷ്യസിനും 43 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈർപ്പം 85 ശതമാനത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, പർവതങ്ങളിൽ 15 ശതമാനം വരെ താഴ്ന്നേക്കാം. തെക്കുകിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിൽ കാറ്റ് വീശും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഉൾപ്രദേശങ്ങളിലും മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9