യുഎഇയിലേക്ക് ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുള്ള പുതിയ വിമാന സർവീസുകൾ ഉടൻ

ദക്ഷിണേന്ത്യയിൽ നിന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് പുതുതായി നാല് വിമാന സർവീസുകൾ ആരംഭിക്കുന്നു. ദ​ക്ഷിണേന്ത്യയിൽ നിന്നുള്ള സർവീസുകൾ ഇൻഡി​ഗോയാണ് വിപുലീകരിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് ഒന്ന് മുതൽ ബാം​ഗ്ലൂരിൽ നിന്ന് അബു​ദാബിയിലേക്ക് ആഴ്ചയിൽ ആറ് തവണ സർവീസുണ്ടാകും. ഓ​ഗസ്റ്റ് 9 മുതൽ മംഗലാപുരത്ത് നിന്ന് അബു​ദാബിയിലേക്ക് പ്രതിദിനവും വിമാന സർവീസുണ്ടായിരിക്കും. 10 മുതൽ കോയമ്പത്തൂരിൽ നിന്ന് മൂന്ന് ഫ്ലൈറ്റുകളും തിരുച്ചിറപ്പിള്ളിയിൽ നിന്ന് 11 മുതൽ ആഴ്ചയിൽ നാല് സർവീസുകളുമുണ്ടായിരിക്കും. വിമാന സർവീസുകൾ ഇൻഡി​ഗോയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യാം. വിമാന സർവീസുകൾ വിപുലീകരിച്ചതോടെ ഇപ്പോൾ ഇന്ത്യയിലെ 13 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് ആഴ്ചയിൽ 89 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തുന്നുണ്ടെന്ന് ഇൻഡിഗോയുടെ ആഗോള സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy