​കുവൈറ്റിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച് അപകടം

കുവൈറ്റിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ച് അപകടമുണ്ടായി. അബുഹലീഫ മേഖലയിലെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. ചപ്പുചവറുകള്‍ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങൾ കത്തിനശിച്ചത്. സമീപവാസികളാണ് സംഭവം അ​ഗ്നിശമനസേന അം​ഗങ്ങളെ അറിയിച്ചത്. ഉടൻ തന്നെ അ​ഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടകാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy