ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ പവിത്രമായി കരുതുന്ന സംസം വെള്ളത്തിൽ തട്ടിപ്പ്. കുവൈറ്റിൽ വിതരണത്തിനെത്തിച്ച സംസം വെള്ളത്തിൽ മായം കണ്ടെത്തി. 23000 വ്യാജ സംസം ബോട്ടിലുകൾ പിടിച്ചെടുത്തു. ഹവല്ലി ഗവർണറേറ്റിലെ ഇൻസ്‌പെക്ഷൻ യൂണിറ്റിലെ സൂപ്പർവൈസറി ടീമാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് മായം കലർന്ന സംസം വെള്ളത്തിൻറെ ആയിരക്കണക്കിന് ബോർഡുകൾ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്. 200 മില്ലിമീറ്റർ കുപ്പികളിൽ മായം കലർന്ന സംസം വെള്ളമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. വിശ്വാസികൾ പവിത്രമായി കാണുന്ന വെള്ളത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പരിശോധനാ ക്യാമ്പയിൻ തുടരുമെന്നും കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq