Posted By rosemary Posted On

യുഎഇ: സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി 2 സർക്കാർ സേവനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കും

യുഎഇയിലെ രണ്ട് സർക്കാർ സേവനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കും. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായാണ് സേവനങ്ങൾ നിർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ, സിവിൽ ഡിഫൻസ് വെബ്‌സൈറ്റ് എന്നിവ വഴി ഫെഡറൽ പ്രിവൻഷൻ ആൻഡ് സേഫ്റ്റി സിസ്റ്റം നൽകുന്ന എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും. ഓ​ഗസ്റ്റ് 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ ഒരു മണിക്കൂർ നേരത്തേക്കാണ് നിർത്തിവയ്ക്കുന്നത്. ഫെഡറൽ പ്രിവൻഷൻ ആൻഡ് സേഫ്റ്റി സിസ്റ്റം സേവനങ്ങൾ ഉപയോഗിക്കുന്ന എല്ലാ മൂന്നാം കക്ഷികളുമായുള്ള സാങ്കേതിക ആശയവിനിമയ സേവനങ്ങളെയും ഈ കാലയളവിൽ ബാധിക്കും. അറ്റകുറ്റപ്പണികൾക്കും അപ്‌ഡേറ്റ് ആവശ്യങ്ങൾക്കുമായി വിദേശകാര്യ മന്ത്രാലയത്തി​ന്റെ വെബ്‌സൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾ ഓഗസ്റ്റ് 2 വെള്ളിയാഴ്ച രാത്രി 9 മുതൽ അർധരാത്രി 12 വരെ താൽക്കാലികമായി നിർത്തിവയ്ക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *