ശൈഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം. നാളെ ജൂൺ 8 ശനിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും. ശനിയാഴ്ച പുലർച്ചെ 12 മുതൽ ജൂൺ 10 തിങ്കളാഴ്ച പുലർച്ചെ 5 വരെയാണ് നിയന്ത്രണമുണ്ടാവുക. സ്ട്രീറ്റിലെ ജംക്ഷനും ഇരു ദിശകളിലുമുള്ള ഇടതുപാതകളും അടയ്ക്കും. ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകളും അടയ്ക്കും. അതേസമയം പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നവ അടയ്ക്കില്ല. ജൂൺ 6 വ്യാഴാഴ്ച മുതൽ 2024 ജൂൺ 10 തിങ്കളാഴ്ച വരെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (E10) ഭാഗികമായി അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ എക്സിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq