വേനൽ അവധിക്ക് ശേഷം യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന സ്വദേശികൾക്കും പ്രവാസികൾക്കും കനത്തയാത്രാ ഭാരം ചുമത്തി വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നു. യുഎഇയിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയോളമായി. സാധാരണയായി ഓഗസ്റ്റ് മാസത്തിന്റെ പകുതിയോടെയാണ് പല പ്രവാസി കുടുംബങ്ങളും വേനലവധിക്ക് ശേഷം യുഎഇയിലേക്ക് യാത്ര തിരിക്കാറ്. ഇത് ഉയർന്ന ഡിമാൻഡിനും വിമാന നിരക്ക് കുത്തനെ ഉയരുന്നതിനും കാരണമാകും. മിക്ക യുഎഇ സ്‌കൂളുകളും ഓഗസ്റ്റ് 26-ന് തുറക്കാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലും ഡിമാൻഡ് വിതരണത്തെ മറികടക്കുന്നതിനാൽ ഇൻബൗണ്ട് വിമാനക്കൂലിയിൽ വർധനവുണ്ടായതായി ദുബായിലെ ട്രാവൽ ഏജൻ്റുമാർ പറയുന്നു. യുഎഇയിലെ ജനസംഖ്യയുടെ പകുതിയിലധികവും ദക്ഷിണേഷ്യൻ പൗരന്മാരാണെന്നതിനാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ റൂട്ടുകളിൽ വിമാനക്കൂലിയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മുംബൈയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വിമാന നിരക്ക് 50 ശതമാനത്തിലധികം വർധിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തിരക്കേറിയ സീസണിൽ ചില റൂട്ടുകളിലെ വിമാനക്കൂലി ഏകദേശം ഇരട്ടിയോളമാണെന്ന് ട്രാവൽ ഏജൻ്റുമാർ സ്ഥിരീകരിച്ചു. ആഗസ്ത് 15 മുതൽ സെപ്തംബർ ആദ്യം വരെയുള്ള കാലയളവിൽ സീസണായതിനാൽ ടിക്കറ്റ് നിരക്ക് ഉയരും. സാധാരണ ഈദ്അവധിക്കാല തിരക്ക് 3-4 ദിവസത്തേക്കുള്ളതാണ്, അതേസമയം ക്രിസ്മസ് യാത്ര ഒരു ആഴ്‌ചയിലേക്ക് നീളും എന്നാൽ വേനലവധിക്കാലം ആഴ്ചകളോളം നീണഅടുനിൽക്കുമെന്നതിനാൽ ഏറ്റവും ദൈർഘ്യമേറിയ യാത്രാ സീസൺ കൂടിയാണിതെന്ന് ദെയ്‌റ ട്രാവൽ ആൻഡ് ടൂറിസ്റ്റ് ഏജൻസി ജനറൽ മാനേജർ ടി പി സുധീഷ് പറഞ്ഞു.ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ വിമാനയാത്രയ്ക്ക് ആവശ്യക്കാർ ഏറെയുള്ള പ്രധാന റൂട്ടുകളാണ്. അതുപോലെ, ആഫ്രിക്കൻ റൂട്ടുകളിലും ഓഗസ്റ്റ് അവസാനത്തോടെ ഇൻകമിംഗ് ഫ്ലൈറ്റുകൾക്ക് വലിയ ഡിമാൻഡുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻബൗണ്ട് വിമാനക്കൂലി ഒറ്റരാത്രികൊണ്ട് കുറയില്ലെന്നും, ഒരാഴ്ചകൊണ്ട് സാവധാനം കുറയുമെന്നും സുധീഷ് പറഞ്ഞു. പ്രവാസികൾ മാത്രമല്ല, വേനലവധിയിൽ വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്രയ്ക്കായി യാത്ര തിരിച്ച സ്വദേശി കുടുംബങ്ങളും ഈ സമയത്താണ് രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. സെപ്റ്റംബർ ആദ്യവാരം മുതൽ നിരക്ക് കുറയുമെന്ന് മുസാഫിർ.കോമിലെ ഓപ്പറേഷൻസ് വൈസ് പ്രസിഡൻ്റ് റാഷിദ സാഹിദ് പറഞ്ഞു.