
യുഎഇയിൽ നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായി മലയാളികളടക്കമുള്ള യാത്രക്കാർ
ദുബായിൽ നിന്ന് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലേക്ക് നടക്കാനിരുന്ന സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. ജൂലൈ 31ന് സ്പൈസ് ജെറ്റ് നിരവധി സർവീസുകളാണ് റദ്ദാക്കിയത്. പ്രതിദിനം ദുബായിൽ നിന്ന് പതിനൊന്നോളം വിമാന സർവീസുകളാണ് സ്പൈസ് ജെറ്റിനുള്ളത്. എന്നാൽ പ്രവർത്തന തടസം ചൂണ്ടിക്കാണ്ടി മിക്ക സർവീസുകളും റദ്ദാക്കുകയായിരുന്നു. മതിയായ ഫണ്ടില്ലാത്തതിനാൽ
എയർലൈൻ ജീവനക്കാരുടെ ശമ്പളവും പിഎഫും ടിഡിഎസ് പേയ്‌മെൻ്റുകളും ഉൾപ്പെടെയുള്ളവയിൽ കാലതാമസം നേരിടുന്നുണ്ട്. റദ്ദാക്കിയ സർവീസുകൾ മറ്റ് ദിവസങ്ങളിലേക്ക് റീഷെഡ്യൂൾ ചെയ്തെന്ന് സ്പൈസ്ജെറ്റ് വക്താവ് അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)