Posted By rosemary Posted On

യുഎഇയിൽ മീൻ വില കൂടുന്നു, നെയ്മീന് 90 ദിർഹം വരെ, മലയാളികളുടെ പ്രിയപ്പെട്ട മത്തിക്കോ?

​ഗൾഫിൽ ചൂട് കൂടിയതോടെ മത്സ്യബന്ധനം കുറഞ്ഞു. അതോടെ മീൻ വിലയും കൂടി. മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വരെ വില ഉയർന്നു. പ്രാദേശികമായി മീൻ കിട്ടുന്നത് കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളതും ഫാമുകളിൽ നിന്നുള്ളതുമായ മീനാണ് ലഭ്യമാക്കുന്നത്. കനത്ത ചൂടിൽ മത്സ്യബന്ധനം ബുദ്ധിമുട്ടേറിയതാണെന്നാണ് തൊഴിലാളികൾ പറയുന്നത്. അന്തരീക്ഷ ഊഷ്മാവ് വർധിച്ചതോടെ പകൽ മീൻപിടിത്തം ഏതാണ്ട് നിലച്ചപോലെയായി. ദിവസവും ടൺ കണക്കിന് മീനുകൾ എത്തിയിരുന്ന തുറമുഖങ്ങളിൽ ഇപ്പോൾ കുറച്ചു ബോട്ടുകൾ മാത്രമേയുള്ളൂ. ലേലംവിളി തുടങ്ങുന്നതു തന്നെ ഉയർന്ന വിലയിലാണ്. കിലോ 32 – 40 ദിർഹത്തിന് ലഭിച്ചിരുന്ന നെയ്മീൻ (അയക്കൂറ) 89 ദിർഹത്തിലേക്ക് ഉയർന്നു. ചെറിയ നെയ്മീന് പോലും 40 ദിർഹത്തിനടുത്താണ് വില. മുഴുവനായി വാങ്ങുകയും വേണം. അര – ഒരു കിലോ കണക്കിൽ വാങ്ങുന്ന വലിയ മീനുകൾക്ക് 50 ദിർഹത്തിന് മുകളിലാണ് വില. മത്തി വില പോലും 20 ദിർഹം കടന്നു. 25 ദിർഹത്തിന് ലഭ്യമായിരുന്ന ഹമൂറിന്റെ വില കിലോ 60 ദിർഹം കടന്നു. സാധാരണക്കാരന്റെ മീനായ ഷേരിയുടെ വിലയും കൂടി. 15 ദിർഹത്തിന് ലഭിച്ചിരുന്ന ഷേരിയുടെ വില 40 ദിർഹം കടന്നു. ഗ്രില്ലുകളിലെ താരം സീ ബ്രീമിന് 25 ദിർഹമായിരുന്നത് ഇപ്പോൾ 35 – 40 ആയി. സീ ബാസും ഇതേ വിലയാണ്. ഉയർന്ന വില കാരണം പല പ്രവാസി മലയാളികളും മീൻ വേണ്ടെന്ന് വച്ച സ്ഥിതിയാണ്. വില ഉയർന്നതിനാൽ ആരും വാങ്ങുന്നില്ലെന്ന് കച്ചവടക്കാരും പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *