യുഎഇയിലെ ഓരോ കസ്റ്റമറിന്റെയും ഔദാര്യത്തിന് നന്ദി പറയുകയാണ് ഡെലിവറി റൈഡർമാർ. പലരും നൽകുന്ന ക്യാഷ് ടിപ്പുകൾ പല ഡെലിവറി റൈഡർമാരുടെയും ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഡിജിറ്റൽ പേയ്‌മെൻ്റുകൾ വർധിച്ചിട്ടും പലരും ക്യാഷ് ടിപ്പുകൾ നൽകുന്നത് മൂലം വാടകയിനത്തിൽ വരെ സഹായകരമാകുന്നെന്ന് അവർ പറയുന്നു. പ്രവൃത്തിദിവസങ്ങളിൽ ഏകദേശം 15 മുതൽ 20 വരെ ഡെലിവറികളും വാരാന്ത്യങ്ങളിൽ 10 മുതൽ 12 ഡെലിവറികളുമാണ് ചെയ്യുന്നതെന്ന് 24 കാരനായ ദുബായിലെ തലാബത്തിൻ്റെ ഡെലിവറി റൈഡർ മുഹമ്മദ് ഉമൈർ പറയുന്നു. ഉപഭോക്താക്കളിൽ നിന്ന് പ്രതിദിനം ഏകദേശം 15 ദിർഹം ലഭിക്കുന്നു, ഇത് പ്രതിമാസം 400 ദിർഹം വരെയാകും. ഷാർജയിലെ താമസ വാടകയ്ക്ക് ഇത് സഹായകരമാകും. റെസ്റ്റോറന്റുകളിൽ ജോലി ചെയ്യുന്നതിനാൽ ചില സുമനസുകൾ ഭക്ഷം വാഗ്ദാനം ചെയ്യുമ്പോൾ ശമ്പളത്തിന്റെ വലിയൊരു ഭാഗം ലാഭിക്കാൻ സഹായിക്കുന്നെന്നും ഉമൈർ സന്തോഷത്തോടെ പറയുന്നു. തനിക്ക് ലഭിച്ചതിലേറ്റവും ഉയർന്ന ടിപ്പ് നൽകിയത് ബുർജ് ഖലീഫയിലെ ഒരു കസ്റ്റമറായിരുന്നെന്നും അദ്ദേഹം ടിപ്പായി 80 ദിർഹം നൽകിയെന്നും ഉമൈർ പറഞ്ഞു. ചിലർ ചൂടുള്ള അന്തരീക്ഷം പരിഗണിച്ച് തണുത്ത വെള്ളമോ ജ്യൂസോ നൽകുന്നുണ്ടെന്നും ഉമൈർ നന്ദിയോടെ പറയുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
ഒരു ഡെലിവറി റൈഡർ പ്രതിമാസം ശരാശരി 2,000 ദിർഹം മുതൽ 4,000 ദിർഹം വരെ സമ്പാദിക്കുന്നുണ്ടെന്ന് ദുബായിലെ ഗെറ്റ്‌ഗിവ് ഡെലിവറി സർവീസിലെ 28 കാരനായ ഡെലിവറി റൈഡർ വഖാസ് സാഗർ പറഞ്ഞു. ദുബായിൽ ആഴ്ചയിൽ 40 മുതൽ 45 വരെ ഡെലിവറികൾ പൂർത്തിയാക്കുന്നെന്നും ഓരോ മാസവും ശരാശരി 400 ദിർഹം ടിപ്പുകളായി ലഭിക്കുന്നെന്നും സാഗർ പറയുന്നു. വാടക ഏകദേശം 300 ദിർഹം ആണ്. അത് ടിപ്പിൽ നിന്ന് അടയ്ക്കാൻ സാധിക്കുന്നുണ്ടെന്നും ഉദാരമതികളായ ചില ഉപഭോക്താക്കൾ ഉച്ചയ്ക്ക് ഭക്ഷണം നൽകാറുണ്ടെന്നും സാഗർ പറയുന്നു. അബുദാബിയിലെ ഒരു ഉപഭോക്താവിൽ നിന്ന് തനിക്ക് 100 ദിർഹം ടിപ്പ് ലഭിച്ചെന്നും 28കാരൻ സന്തോഷത്തോടെ ഓർക്കുന്നു. മോട്ടോർ ബൈക്കിലെ ഡെലിവറി സേവനം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അത് പരിഗണിച്ചും ചിലർ ടിപ്പുകൾ നൽകുന്നുണ്ട്.
യുഎഇയിൽ ടിപ്പ് നൽകുന്നത് സാധാരണമാണെങ്കിലും ഡിജിറ്റൽ പേയ്മെന്റുകളിലേക്കുള്ള മാറ്റം ഷാർജയിലെ പ്രശസ്തമായ ഒരു അന്താരാഷ്ട്ര ഭക്ഷ്യ ശൃംഖലയിൽ ഇപ്പോൾ ഒരു വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഉസ്മാൻ ആഷിക്ക് (29) പോലുള്ള ഡെലിവറി റൈഡർമാരുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. മുമ്പ്, ടിപ്പുകളിൽ പ്രതിദിനം 40 മുതൽ 50 ദിർഹം വരെ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് കുറഞ്ഞെന്നും ശരാശരി പ്രതിമാസ ടിപ്പ് 300 ദിർഹമായെന്നും ആഷിക്ക് പറയുന്നു. മിക്ക ഉപഭോക്താക്കളും, പ്രത്യേകിച്ച് എമിറാറ്റികൾ, ഡെലിവറി റൈഡറുകളോട് വളരെ ദയയുള്ളവരാണെന്നും വേനൽക്കാലത്ത് വെള്ളവും ജ്യൂസും വാഗ്ദാനം ചെയ്യുന്നതായും ആഷിക് കൂട്ടിച്ചേർത്തു.
ഇൻഷുറൻസ്, ഫിനാൻഷ്യൽ ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുന്ന ഹലോസേഫ് അടുത്തിടെ പുറത്തിറക്കിയ പഠനപ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ടിപ്പിംഗ് നിരക്കുകൾ ഉള്ള രാജ്യങ്ങളിൽ യുഎഇയും ഖത്തറും ഉൾപ്പെടുന്നുണ്ട്. അതേസമയം, ആഷിഖിന് ഒരു വിനീതമായ അഭ്യർത്ഥനയുണ്ട്: “വേനൽക്കാലത്തെ ഡെലിവറി സേവനം ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്. ട്രാഫിക് കാരണം ഞങ്ങൾ ഇടയ്ക്കിടെ വൈകുന്നുണ്ടോ അല്ലെങ്കിൽ ചൂട് അല്ലെങ്കിൽ മറ്റ് സുരക്ഷാ കാരണങ്ങളാൽ ഞങ്ങൾ ഇടവേള എടുക്കുകയാണോ എന്ന് ഉപഭോക്താക്കൾ മാന്യമായി കാണുകയും മനസ്സിലാക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.