ഹമാസ് നേതാവിൻ്റെയും ഹിസ്ബുള്ള കമാൻഡറുടെയും മരണത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക. മിഡിൽ ഈസ്റ്റ് മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കും. രണ്ട് ദിവസം മുമ്പ് ടെഹ്‌റാനിൽ വെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. മിഡിൽ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ വെടിവച്ചിടാൻ കഴിയുന്ന നേവി ക്രൂയിസറുകളും ഡിസ്ട്രോയറുകളും അയയ്ക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അനുമതി നൽകി. മിഡിൽ ഈസ്റ്റിലേക്ക് യുദ്ധവിമാനങ്ങളുടെ ഒരു അധിക സ്ക്വാഡ്രൺ അയക്കും. നിലവിൽ ഗൾഫ് ഓഫ് ഒമാനിലുള്ള യു.എസിന്റെ തിയോഡർ റൂസ്വെൽറ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ പിൻവലിച്ച് യു.എസ്.എസ് എബ്രഹാം ലിങ്കൺ പടക്കപ്പലിനെ നിയമിക്കുമെന്ന് ഡെപ്യൂട്ടി പെൻ്റഗൺ പ്രസ് സെക്രട്ടറി സബ്രീന സിംഗ് അറിയിച്ചു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിൽ ഇസ്രയേൽ ഇതുവരെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേസമയം ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കൂറിനെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
മിഡിൽ ഈസ്റ്റിൽ സൈനികസാന്നിധ്യം ശക്തിപ്പെടുത്താൻ അമേരിക്ക; കൂടുതൽ ഫൈറ്റർ ജെറ്റുകളും യുദ്ധക്കപ്പലുകളും വിന്യസിക്കും