ഡോളറിനെതിരെ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്ന നിലയിൽ. യുഎഇ ദിർഹം ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്ക് നേട്ടം. ഇന്നലെ ഒരു ദിർഹത്തിന് 22.78 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു രേഖപ്പെടുത്തിയത്. യുഎഇയുടെ കോളിങ് ആപ്പായ ബോട്ടിം വഴി പണം അയച്ചവർക്ക് ഒരു ദിർഹത്തിന് 22.78 ദിർഹം ലഭിച്ചു. മണി എക്സ്ചേഞ്ച് വഴിയുള്ള ഇടപാടുകൾക്ക് ഒരു ദിർഹത്തിന് 22.69 രൂപയും ബാങ്കുകളിൽ 22.64 രൂപയുമാണ് ലഭിച്ചത്. എക്സ്ചേഞ്ചുകളിലും ബാങ്കുകളിലും പണം അടയ്ക്കാനുള്ളവരുടെ നീണ്ട വരിയായിരുന്നു. 1000 ദിർഹം അയച്ചാൽ നാട്ടിൽ 22,690 മുതൽ 22,780 രൂപവരെ നാട്ടിൽ ലഭിക്കും. യുഎഇയിലെ സ്വർണവിലയും വർധിച്ചു. 3.25 ദിർഹമാണ് കൂടിയത്. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 298 ദിർഹമാണ് ഇന്നലത്തെ വില. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9