യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്. ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശരാജ്യങ്ങളിലെ ജയിലുകളിൽ 9728 ഇന്ത്യക്കാർ ശിക്ഷ അനുഭവിക്കുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി കണക്ക് വ്യക്തമാക്കിയത്. യുഎഇയിൽ 2308 പേരാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. സൗദി അറേബ്യയിൽ 2594, നേപ്പാളിൽ 1282, കുവൈത്തിൽ 386, മലേഷ്യയിൽ 379, ബഹ്റൈനിൽ 313, ചൈനയിൽ 174, പാകിസ്താനിൽ 42, അഫ്ഗാനിസ്താനിൽ 8 എന്നിങ്ങനെയാണ് തടവുകാരുടെ എണ്ണം. 31 രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യ കരാറിലേർപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം കരാറിലേർപ്പെട്ട വിദേശരാജ്യങ്ങളിൽ നിന്ന് തടവിലുള്ളവരെ മാതൃ രാജ്യത്തേക്ക് കൊണ്ടുവരാം. ശിക്ഷാ കാലയളവിലെ ബാക്കി കാലാവധി ഇന്ത്യയിൽ അനുഭവിച്ചാൽ മതിയാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9