വിദേശത്ത് യാത്രയ്ക്ക് പോയതിന്റെയോ അവധി ആഘോഷിക്കുന്നതിന്റെയോ തുടങ്ങി വിവിധ അവസരങ്ങളിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ഓൺലൈനിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുന്നത് സൈബർ ആക്രമണങ്ങൾക്കും ബ്ലാക്ക് മെയിലിംഗിനും കാരണമായേക്കും. ഫോട്ടോകളിലൂടെ ഒരു വ്യക്തിയുടെ പ്രായം, ലിംഗം, സ്ഥലം, ബയോമെട്രിക് ഡേറ്റ, ജോലി, മെഡിക്കൽ വിശദാംശങ്ങൾ തുടങ്ങി പല വിവരങ്ങളും സൈബർ കുറ്റവാളികൾക്ക് കണ്ടെത്താൻ സാധിക്കും. ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതകളുണ്ടെന്നും മുന്നറിയിപ്പ്. ഡിജിറ്റൽ രേഖകൾ സുരക്ഷിതമാക്കാൻ എപ്പോഴും എൻക്രിപ്ഷൻ ഉപയോഗിക്കണം. കൂടാതെ പാസ്‌വേഡുകൾ ശക്തമാക്കുകയും വേണം. വ്യക്തിപരമായ രേഖകൾ ഓൺലൈനിൽ പങ്കിടരുതെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ അപ്ഡേഷനുകൾ നടത്തണമെന്ന് ആപ്പിൾ ഉപയോക്താക്കൾക്കും യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9