യുകെയിലെ കലാപം; മലയാളികൾ ഉൾപ്പടെ ഉള്ളവർക്ക് പ്രത്യേക ജാ​ഗ്രതാ നിർദേശം

യുകെയിൽ കുടിയേറ്റ വിരുദ്ധ കലാപം ശക്തമാകുന്നു. മലയാളി യുവാവിന് നേരെ ആക്രമണം. നോർത്തേൺ അയർലൻഡിൻറെ തലസ്ഥാന നഗരമായ ബെൽഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവിനു നേരെയാണ് പ്രതിഷേധക്കാർ ആക്രമണം അഴിച്ചുവിട്ടത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവാവിന് നേരെ മുട്ടയെറിഞ്ഞിരുന്നു. ഇത് യുവാവ് ചോദ്യം ചെയ്തതി​ന്റെ വൈ​രാ​ഗ്യമാണ് വീണ്ടും ആക്രമണം നടത്താൻ കാരണമായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവാവിനെ പിന്നിൽ നിന്ന് തല്ലി താഴെയിട്ട് കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി എത്തിയതോടെയാണ് അധികൃതർ വിവരം പൊലീസിൽ അറിയിച്ചത്. സംഭവത്തെ തുടർന്ന് മലയാളികൾ ജാ​ഗ്രത പാലിക്കണമെന്ന് മലയാളി സംഘടനകൾ മുന്നറിയിപ്പ് നൽകി. അനാവശ്യമായും ഒറ്റപ്പെട്ടും നഗരത്തിൽ ചുറ്റി നടക്കരുത്. കൂടാതെ കൂട്ടമായി മലയാളം സംസാരിച്ചു മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതിൽ നിന്നു വിട്ടു നിൽക്കണമെന്നും സംഘടനകൾ നിർദേശിച്ചു. അടുത്തകാലത്ത് യുകെയിലെത്തിയ വിദേശികൾ തദ്ദേശീയരായവരെ പ്രകോപിപ്പിക്കുന്ന വിധത്തിൽ പെരുമാറിയതാണ് പ്രതിഷേധങ്ങൾക്ക് കാരണമായതെന്നും ആക്ഷേപമുണ്ട്. ഇംഗ്ലണ്ടിൽ ലിവർപൂളിനടുത്തു സൗത്ത് പോർട്ടിൽ മൂന്നു പെൺകുഞ്ഞുങ്ങൾ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെ വ്യാജ സന്ദേശവും പ്രചരിച്ചിരുന്നു. അതോടെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാവുകയായിരുന്നു. സൗത്ത് പോർട്ടിലെ ആക്രമണസംഭവത്തിലെ പ്രതി 17കാരനായ തദ്ദേശീയനാണെന്ന് തെളിഞ്ഞിട്ടും പ്രക്ഷോഭം ശക്തമാവുകയാണ്.

അതേസമയം ഇംഗ്ലണ്ടിൽ ഉൾപ്പടെ കറുത്തവർക്കും ഏഷ്യക്കാർക്കും എതിരെ ആക്രണമങ്ങൾ തുടർച്ചയായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. കല്ലേറും പടക്കമേറും കട തീവയ്ക്കലും ഹോട്ടൽ ആക്രമണവും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാർ താമസിക്കുന്ന ഒരു ഹോട്ടലിനു നേരെ കല്ലേറുണ്ടായി. ഏഷ്യൽ ഉൽപന്നങ്ങൾ വിൽക്കുന്ന കടയ്ക്കു അക്രമികൾ കഴിഞ്ഞ ദിവസം തീയിട്ടിരുന്നു. ലിവർപൂളിൽ കഴിഞ്ഞ ദിവസം ഏഷ്യൻ യുവാവിനു കുത്തേൽക്കുകയും ചെയ്തിരുന്നു. ലിവർപൂൾ, ലീഡ്സ്, നോട്ടിങ്ങാം, മാഞ്ചസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രക്ഷോഭക്കാർ പൊലീസുമായി ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളിൽ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പൊലീസിനു പൂർണപിന്തുണ പ്രഖ്യാപിച്ചു. തീവ്രവാദപരമായ ഇടപെടലുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അക്രമസംഭവങ്ങളിൽ 100ലധികം പേർ അറസ്റ്റിലായിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy