യുഎഇയിൽ സോഷ്യൽ മീഡിയയിൽ തട്ടിപ്പുകളേറുന്നെന്നും താമസക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ച് അബുദാബി പൊലീസ്. വാഹനങ്ങളുടെ വ്യാജ നമ്പറുകൾ വിൽക്കാൻ ടോക്കണുകൾ അടയ്ക്കുക, റിയൽ എസ്റ്റേറ്റിൻ്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുക, പ്രശസ്ത റെസ്റ്റോറൻ്റുകളെയും ഷോപ്പുകളെയും അനുകരിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കുക, ഫീസിനു പകരമായി പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുക തുടങ്ങി നിരവധി തട്ടിപ്പുകൾ ഇപ്പോൾ നടക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 വാഗ്ദാനത്തിൽ വിശ്വസിച്ച് വ്യാജ വെബ്സൈറ്റിൽ കയറി ബാങ്ക്, കാർഡ് വിവരങ്ങൾ നൽകി പണമടച്ചുകഴിഞ്ഞാൽ, ഇരകളുടെ അക്കൗണ്ടുകളിൽ നിന്നുള്ള തുകയെല്ലാം തട്ടിപ്പുകാർ തട്ടിയെടുക്കുന്നെന്നാണ് റിപ്പോർട്ടുകൾ. വ്യാജ നിയമന പരസ്യങ്ങളും സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. തൊഴിലന്വേഷകർ അക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അംഗീകൃത റിക്രൂട്ട്‌മെൻ്റ് കമ്പനികളുമായി മാത്രം കരാറിലേർപ്പെടാനും പൊലീസ് ആഹ്വാനം ചെയ്തു. കൂടാതെ ജോലിയുടെ പേരിൽ തട്ടിപ്പുകാർ അപേക്ഷകരിൽ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. അത്തരക്കാരുമായി ജാഗ്രതയോടെ ഇടപഴകണമെന്നും പൊലീസ് പറഞ്ഞു. താമസക്കാർ അവരുടെ ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, എടിഎം വ്യക്തിഗത തിരിച്ചറിയൽ നമ്പറുകൾ, സെക്യൂരിറ്റി നമ്പർ (സിവിവി) എന്നിവയുൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പോലുള്ള അവരുടെ രഹസ്യ വിവരങ്ങൾ ആരുമായും പങ്കിടരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. ബാങ്ക് ജീവനക്കാർ ഒരിക്കലും ഈ വിവരങ്ങൾ ചോദിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് അജ്ഞാതരായ ആളുകളിൽ നിന്ന് ലഭിക്കുന്ന കോളുകൾ ഉടൻ അറിയിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. താമസക്കാർക്ക് റിപ്പോർട്ട് ചെയ്യാൻ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാം അല്ലെങ്കിൽ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചുകൊണ്ട് സുരക്ഷാ സേവന നമ്പറായ 8002626-നെ ബന്ധപ്പെടാം.
https://youtu.be/fQc1mDpE9Js