Posted By rosemary Posted On

യുഎഇയിൽ അനധികൃതമായി 8 ലക്ഷം ഇ സി​ഗരറ്റുകൾ വിറ്റ കേസിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

യുഎഇയിൽ ലൈസൻസില്ലാതെ എട്ട് ലക്ഷത്തോളം ഇ-സി​ഗരറ്റുകൾ വിൽക്കുകയും സംഭരിക്കുകയും ചെയ്തെന്ന കേസിൽ രണ്ട് പേരെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. നികുതി വെട്ടിപ്പ് നടത്തി ലൈസൻസില്ലാതെ 797,555 ഇ-സിഗരറ്റുകളാണ് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേർ വിൽപ്പന നടത്തിയത്. നൂറുകണക്കിന് ഇലക്‌ട്രോണിക് സിഗരറ്റ് നിർമ്മാണ കമ്പനികളുടെ വ്യാപാരമുദ്രയുള്ള ഇലക്ട്രോണിക് സിഗരറ്റുകൾ ഒരു വില്ലയിലെ അഞ്ച് മുറികളിലായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രതികൾ ഇരുവരെയും ഫെഡറൽ പ്രോസിക്യൂഷന് റഫർ ചെയ്തു. അംഗീകാരമില്ലാത്ത വിൽപന കേന്ദ്രങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും പുകവലി ആരോഗ്യത്തിനും സുരക്ഷയ്ക്കും വരുത്തുന്ന അപകടങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ച് അവ അറിയിക്കാൻ മടിക്കരുതെന്നും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ തടസ്സപ്പെടുത്തുന്ന നികുതി വെട്ടിപ്പ് കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടിയെടുക്കുമെന്നും അജ്മാൻ പോലീസ് കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *