
കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട്ടിൽ ഗ്രീൻ അലേർട്ടാണുള്ളത്. കണ്ണൂർ, കാസർഗോഡ് , ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തിയുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഹിമാചലിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ഷിംല, മണ്ഡി, കുളു എന്നിവിടങ്ങളിൽ നിന്നായി 50 പേരെ കാണാതായിട്ടുണ്ട്. കരസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)