രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതോടെ ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക്. നാട്ടിലേക്ക് പണം അയക്കുമ്പോൾ ഒരു ദിർഹത്തിന് 22 രൂപ 77 പൈസ വരെ ലഭിക്കുന്നുണ്ട്. അതായത് 1000 ഇന്ത്യൻ രൂപ ലഭിക്കാൻ 43 ദിർഹം 91 ഫിൽസ് നൽകിയാൽ മതി. വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ ഈ നിരക്കിൽ നേരിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യൻ രൂപയ്ക്ക് യുഎഇ ദിർഹവുമായി ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ ലഭിക്കുന്നത്. രൂപയുടെ മൂല്യം ഇനിയും താഴുകയാണെങ്കിൽ ഒരു ദിർഹത്തിന് 22 രൂപ 83 പൈസ വരെയെത്തിയേക്കും. ഒരു രാജ്യത്തെ ഇറക്കുമതി, കയറ്റുമതി, പണപ്പെരുപ്പം, വളർച്ചാ നിരക്ക്,നിക്ഷേപങ്ങളുടെ ലഭ്യത,വിദേശ നാണ്യ കരുതൽ, ബാങ്കിങ് മൂലധനം, രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം രൂപയുടെ മൂല്യത്തെ ബാധിക്കുന്നതാണ്. ഇന്ത്യൻ ബജറ്റ് അവതരണ ദിവസങ്ങളിൽ ഓഹരി വിപണി ഇടിയുകയും രൂപയുടെ മൂല്യവും താഴുകയും ചെയ്തിരുന്നു. ഇന്ത്യൻ രൂപയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നുളള സൂചനകളാണ് ഫോറക്സ് വിദഗ്ധർ ഉൾപ്പെടെ നൽകുന്നത്. മുൻ വർഷങ്ങളിലും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ മാറ്റമുണ്ടായിരുന്നില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9