ദുബായ് കാണാനെത്തുന്നവർക്ക് ഇനി ആർടിഎയുടെ ടൂറിസ്റ്റ് ബസിൽ കറങ്ങി നാട് കാണാം. എമിറേറ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘ഓൺ ആൻഡ് ഓഫ്’ ബസ് സർവീസ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി പ്രഖ്യാപിച്ചു. അടുത്തമാസം ആദ്യം മുതൽ സർവീസ് തുടങ്ങും. ദുബായ് മാളിൽ നിന്ന് ആരംഭിച്ച് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, ഗോൾഡ് സൂഖ്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ പള്ളി, സിറ്റി വോക്ക് എന്നീ എട്ട് പ്രധാന കേന്ദ്രങ്ങളും ലാൻഡ്‌മാർക്കുകളും യാത്രക്കാർക്ക് സന്ദർശിക്കാം. ദുബായ് മാളിൽ നിന്ന് ഓരോ 60 മിനിറ്റിലുമായി സർവീസുണ്ടാകും. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയായിരിക്കും സർവീസുണ്ടാവുക. രണ്ട് മണിക്കൂർ നേരത്തെ യാത്രക്കായി 35 ദിർഹത്തിന്റെ ടിക്കറ്റെടുത്ത് എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9