തിരുവനന്തപുരത്തുള്ള പത്ത് അംഗീകൃത മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ വിദേശത്തേക്കുള്ള പരിശോധനയുടെ നിരക്കുകൾ പലതരത്തിലെന്ന് പരാതി. ഒമാനിലേക്കുള്ള യാത്രക്ക് ഒരുക്കമായി കൊട്ടാരക്കര സ്വദേശി നടത്തിയ മെഡിക്കൽ പരിശോധനയ്ക്ക് 8500 രൂപ ഈടാക്കി. മുമ്പ് 4000 രൂപയാണ് ഫീസായി വാങ്ങിയിരുന്നത്. കഴിഞ്ഞ മാസം മുതൽ ഫീസിൽ വർധിപ്പിച്ചെന്ന് സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് കേരള സംസ്ഥാന പ്രസിഡന്റ് സി.എം. ഷമീർ അലി പറഞ്ഞു. ഫീസ് നിയന്ത്രണത്തിനായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. സംസ്ഥാനത്ത് വിദേശത്തേക്കുള്ള മെഡിക്കൽ പരിശോധനയ്ക്കായി അമ്പതോളം അംഗീകൃത മെഡിക്കൽ സെന്ററുകളാണുള്ളത്. തിരുവനന്തപുരത്തിന് സമാനമായി മറ്റിടത്തും ഉയർന്ന ഫീസ് ഈടാക്കുന്നെന്നും പരാതിയിൽ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9