Posted By rosemary Posted On

ഇന്ത്യക്കാർക്കേറെ ആശ്വാസം, യുഎഇ ഉൾപ്പെടെയുള്ള ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ഓൺ അറൈവൽ അനുവദിച്ചു

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ ഓൺ അറൈവൽ സംവിധാനമൊരുക്കി ഇന്ത്യ. യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അറുപത് ദിവസത്തേക്കാണ് സൗകര്യം ലഭിക്കുക. ടൂറിസം, ബിസിനസ്, കോൺഫറൻസ്, മെഡിക്കൽ ആവശ്യങ്ങൾക്കായെത്തുന്നവർക്ക് ഇത് സഹായകരമാകും. രാജ്യത്തെ 6 വിമാനത്താവളങ്ങളിൽ സൗകര്യം ലഭ്യമാകും. കൂടാതെ 167 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) ഉപയോഗിച്ചുള്ള ഇ വിസ സൗകര്യവും രാജ്യം ഒരുക്കുന്നുണ്ട്. ഇ വിസ ഉപയോ​ഗപ്പെടുത്തി രാജ്യത്തെ 30 നിയുക്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആറ് പ്രധാന തുറമുഖങ്ങളിലും യാത്രക്കാർക്ക് പ്രവേശിക്കാം. രാജ്യത്തെ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി സഹകരിച്ച് വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ടൂറിസ്റ്റ് പൊലീസി​ന്റെ സേവനവും 24 മണിക്കൂറുമുള്ള ബഹുഭാഷാ ടൂറിസ്റ്റ് ഇൻഫോ-ഹെൽപ്‌ലൈനും ടൂറിസം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *