എയർ അറേബ്യ യാത്രക്കാരിൽ നിന്ന് ഷാർജ ചാരിറ്റി ഇന്റർനാഷണലിന് ആറ് മാസം കൊണ്ട് 5,56,000 ദിർഹം സംഭാവന ലഭിച്ചു. സഹാബ് അൽ ഖൈർ പദ്ധതിയുടെ ഭാഗമായാണ് ഷാർജ ചാരിറ്റി ഇന്റർനാഷണൽ പണം സ്വരൂപിച്ചത്. എയർ അറേബ്യ വിമാനത്തിലെ സീറ്റുകളിൽ വെച്ച കവറുകളിൽ സംഭാവന നൽകുന്നതായിരുന്നു പദ്ധതി. ‘ബോർഡ് ഓൺ എൻവലപ്’ എന്ന പേരിൽ നടത്തിയ പദ്ധതിയിലൂടെ പിരിച്ചെടുക്കുന്ന തുക പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളും ബാധിച്ച രാജ്യങ്ങളിൽ ആശുപത്രികൾ നിർമിക്കുക, ഭക്ഷണം ലഭ്യമാക്കുക, ജനങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. 2006ൽ സ്ഥാപിതമായത് മുതൽ ഷാർജ ചാരിറ്റി അസോസിയേഷൻ വിവിധ രാജ്യങ്ങളിൽ ആറ് ക്ലിനിക്കുകൾ സ്ഥാപിക്കുകയും മറ്റ് 24 എണ്ണം പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9