2023 മെയ് മാസത്തിൽ ബിസിനസ് ബേ ഏരിയയിൽ നടന്ന ആസൂത്രിത കൊലപാതകത്തിൽ 19 കാരന്റെ ജീവപര്യന്ത്യം ശരിവച്ച് ദുബായിലെ അപ്പീൽ കോടതി. പ്രതിയെ സഹായിച്ച അഞ്ച് ഇസ്രയേലി പൗരന്മാർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നത് റദ്ദാക്കി കുറ്റവിമുക്തരാക്കി. തെളിവുകളുടെ അഭാവത്തിലാണ് 5 പേരെയും വെറുതെ വിട്ടത്. അതേസമയം, ‘സ്വയം പ്രതിരോധം’ ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കാൻ അഭിഭാഷകൻ ശ്രമിച്ചെങ്കിലും കോടതി ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയായിരുന്നു. 33കാരനായ ഇസ്രയേൽ പൗരനായ യുവാവിനെ ഷിഷ കഫേയിൽ വെച്ച് മുൻവൈരാഗ്യത്തിന്റെ പേരിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ പ്രതികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്താൻ ഉത്തരവിട്ടിരുന്നു. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ ദുബായ് പോലീസ് പ്രതികളെ കണ്ടെത്തി പിടികൂടിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF