യുഎഇയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ തീരത്ത് ഇന്ന് രാവിലെ നേരിയ മഴ പെയ്തു. രാജ്യത്ത് ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. മഴയ്ക്ക് കാരണമായേക്കാവുന്ന സംവഹന മേഘങ്ങളുടെ രൂപീകരണത്താൽ കിഴക്കൻ, തെക്ക് പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് രാജ്യത്തെ താപനില ഉയരാം. അബുദാബിയിലും ദുബായിലും യഥാക്രമം 46 ഡിഗ്രി സെൽഷ്യസും 44 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. ആന്തരിക പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി വരെയെത്തും. പർവത പ്രദേശങ്ങളിൽ 21 ഡിഗ്രി സെൽഷ്യസ് വരെ താഴാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈർപ്പാന്തരീക്ഷം 85 ശതമാനത്തിൽ എത്തിയേക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF