അബുദാബിയിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് മൊബൈൽ ഫോണും സിം കാർഡും മോഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച പ്രവാസി യുവതിക്ക് വൻ തുക പിഴ ചുമത്തി കോടതി. ഏഷ്യൻ വംശജയായ പ്രതിക്ക് 1,18,600 ദിർഹം പിഴയാണ് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതി ചുമത്തിയത്. ജോലിയുടെ ഭാഗമായാണ് സ്ഥാപനം മൊബൈലും സിം കാർഡും നൽകിയിരുന്നത്. എന്നാൽ ജോലി നഷ്ടമായതിന് ശേഷം നാല് വർഷത്തോളം യുവതി ഇവ സ്വന്തമായി ഉപയോഗിക്കുകയായിരുന്നു. ഇതുമൂലം കമ്പനിക്ക് 1,18,600 ദിർഹത്തിൻറെ നഷ്ടമുണ്ടായെന്നും അത് യുവതി നികത്തണമെന്നുമായിരുന്നു കമ്പനിയുടെ ആവശ്യം. അതിന് പുറമെ കോടതി ചെലവും പ്രതി നൽകണമെന്ന് കമ്പനി വാദിച്ചു. കേസ് പരിഗണിച്ച കോടതി യുവതിക്ക് 30,000 ദിർഹം പിഴയും ഇതിനു പുറമേ കോടതിച്ചെലവും അഭിഭാഷകൻറെ ഫീസും നൽകാൻ ഉത്തരവിട്ടു. പിഴത്തുക യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് നഷ്ടപരിഹാരമായി കൈമാറും. സിം ഇപ്പോഴും യുവതിയാണ് ഉപയോഗിക്കുന്നതെന്ന് തെളിയിക്കാൻ കമ്പനിക്ക് സാധിച്ചില്ല. അതിനാൽ ഈ സിമ്മിൽ നിന്ന് ഭാവിയിൽ വരുന്ന ബില്ലുകൾ യുവതി അടയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മൊബൈൽ നഷ്ടപ്പെട്ടാലോ മോഷണം പോയാലോ റിപ്പോർട്ട് ചെയ്യണമെന്ന് 2023ൽ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻറ് റഗുലേറ്ററി അതോറിറ്റി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയിരുന്നു. മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ മൊബൈൽ സേവനദാതാക്കൾ ഫോണിൻറെ വയർലെസ് കണക്ഷൻ അടക്കം ബ്ലോക്ക് ചെയ്യാൻ സാധിക്കുമെന്നും അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
news
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഫോണും സിമ്മും മോഷ്ടിച്ചു; പ്രവാസി യുവതിക്ക് വൻ തുക ശിക്ഷ വിധിച്ച് യുഎഇയിലെ കോടതി