
യുഎഇയിലെ ഈ മേഖലയിൽ ഇ-സ്കൂട്ടറുകൾക്ക് നിരോധനം, കാരണമിതാണ്
ജുമൈറ ബീച്ച് റെസിഡൻസിൽ ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവയ്ക്ക് നിരോധനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇ-സ്കൂട്ടറുകളിലെ സഞ്ചാരം അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ദുബായ് കമ്യൂണിറ്റി മാനേജ്മെന്റ് അറിയിച്ചു. പ്രദേശത്ത് അറബിയിലും ഇംഗ്ലീഷിലുമായി നിരോധന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മുതൽ ദുബായ് മെട്രോക്കുള്ളിൽ ഇ-സ്കൂട്ടറുകൾക്ക് ആർടിഎ നിരോധനം ഏർപ്പെടുത്തിയിരുന്നു. നിലവിൽ 16 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ അനുമതിയുള്ളത്. പരിശീലനവും ബോധവത്കരണ കോഴ്‌സുകളും പൂർത്തിയാക്കുകയും വേണം. എന്നാൽ യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് പരിശീലന ക്ലാസ് ആവശ്യമില്ല. നവംബറിലെ കണക്ക് പ്രകാരം ഇതുവരെ 63,000 ഇ സ്കൂട്ടറുകൾക്ക് ആർടിഎ അനുമതി നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)