യുഎഇയിൽ നിന്ന് വിസ രഹിത രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിൽ 300 ശതമാനം വർധനവ്. വരാനിരിക്കുന്ന പൊതു അവധി ദിനങ്ങളിലായിരിക്കും വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിച്ചുചാട്ടമുണ്ടാവുന്നത്. സാധാരണഗതിയിൽ ഏകദേശം 800 ദിർഹം വിലയുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് 2,800 ദിർഹമായി ഉയർന്നിട്ടുണ്ട്. ജോർജിയ, അസർബൈജാൻ, തായ്‌ലൻഡ്, അർമേനിയ, മാലിദ്വീപ് തുടങ്ങിയ ജനപ്രിയ വിസ രഹിത ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന നിരക്കുകൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF ഈ സമയത്തെ ഉയർന്ന ഡിമാൻഡും പരിമിതമായ സീറ്റ് ലഭ്യതയുമാണ് വിമാനക്കൂലിയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമാകുന്നതെന്ന് ട്രാവൽ വ്യവസായ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നവംബർ 30 മുതൽ ഡിസംബർ 3 വരെയുള്ള ദേശീയ ദിന അവധിക്കാലത്ത് ചില ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രാനിരക്ക് 300 ശതമാനത്തിലധികം വർധിച്ചെന്ന് അബുദാബിയിലെ ലക്ഷ്വറി ട്രാവൽസിലെ യാത്രാ വിദഗ്ധനായ പവൻ പൂജാരി പറഞ്ഞു.
ജോർജിയയിലേക്കുള്ള വൺ-വേ യാത്ര നിലവിൽ ബജറ്റ് കാരിയറുകളിൽ 269 ദിർഹം മുതൽ ആരംഭിക്കുന്നു, ഒരു റൗണ്ട് ട്രിപ്പ് ഏകദേശം 800 ദിർഹം മുതൽ ആരംഭിക്കുന്നു. എന്നാൽ പൊതുഅവധി ദിനത്തിലെ വാരാന്ത്യത്തിൽ, അതേ എയർലൈനിലെ വിമാന നിരക്ക് 1289 ദിർഹം മുതൽ ആരംഭിക്കുന്നു. നാലു ദിവസത്തെ അവധിയുള്ള റൗണ്ട് ട്രിപ്പുകൾക്ക് 2,828 ദിർഹം വരെ ചിലവാകും. അതുപോലെ, ബാക്കു (അസർബൈജാൻ), യെരേവാൻ (അർമേനിയ) എന്നിവിടങ്ങളിൽ വിമാന നിരക്ക് നിലവിൽ 167 ദിർഹം മുതൽ ആരംഭിക്കുന്നു, ഒരു റൗണ്ട് ട്രിപ്പ് 689 ദിർഹം ആണ്. എന്നാൽ ഡിമാൻഡ് കൂടിയ സമയങ്ങളിൽ വിമാനക്കൂലി കുതിച്ചുയരുന്നു, വൺവേ ടിക്കറ്റിന് 1,607 ദിർഹവും മടക്കയാത്രയ്ക്ക് 2,634 ദിർഹവും വേണ്ടിവരും. മാലിദ്വീപിലേക്ക് നിലവിലെ വിമാന നിരക്ക് 449 ദിർഹം മുതൽ ആരംഭിക്കുന്നു, ഒരു റൗണ്ട് ട്രിപ്പ് നിരക്ക് 1,500 ദിർഹം. എന്നാൽ, ദേശീയ ദിന അവധിക്കാലത്ത്, പല ട്രാവൽ വെബ്‌സൈറ്റുകളും വിലയിൽ ഏകദേശം 70 ശതമാനം വർദ്ധനവ് കാണിക്കുന്നു. ഈ അവധിക്കാലത്ത് ഒരു റൗണ്ട് ട്രിപ്പിനുള്ള വിമാന നിരക്ക് 2,229 ദിർഹം മുതൽ ആരംഭിക്കും.
യുഎഇ നിവാസികൾ ഈ രാജ്യങ്ങളെ ഇഷ്ടപ്പെടുന്നതിൻ്റെ മറ്റൊരു കാരണം ആ രാജ്യങ്ങളിലെ മിതമായ നിരക്കും സംസ്കാരവും മൂന്നോ നാലോ മണിക്കൂർ നേരത്തെ ചുരുങ്ങിയ യാത്രാസമയവുമാണ്. തണുപ്പുള്ള സമയങ്ങളിൽ ജോർജിയ, അസർബൈജാൻ, അർമേനിയ, മാലിദ്വീപ് എന്നീ സ്ഥലങ്ങളിലേക്ക് യുഎഇയിൽ നിന്ന് യാത്രതിരിക്കുന്നവരേറെയാണ്. നവംബർ അവസാനത്തോടെ ജോർജിയയിൽ മഞ്ഞു പെയ്യാൻ തുടങ്ങും. മറ്റ് കൊക്കേഷ്യൻ രാജ്യങ്ങളിലെ തണുത്ത കാലാവസ്ഥയും യാത്രക്കാരെ ആകർഷിക്കുന്ന ഒന്നാണ്. വർധിപ്പിച്ച വിമാന നിരക്ക് പാക്കേജ് ചെലവ് വർദ്ധിപ്പിക്കുമെന്ന് ട്രാവൽ ഇൻഡസ്‌ട്രി എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നുണ്ട്. ഡിമാൻഡ് സാധാരണ നിലയിലാകുന്നതോടെ അവധിക്ക് ശേഷമുള്ള വിമാന നിരക്ക് സ്ഥിരത കൈവരിക്കുമെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു.