യുഎഇയിലുള്ളവരെല്ലാം ദിവസവും വിവിധ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്. മെട്രോ, ട്രാം, ബസ്, ബോട്ട്, ടാക്സി, സ്വന്തം വാഹനം തുടങ്ങിയ ഏതെങ്കിലും മാർഗങ്ങളായിരിക്കും യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഈ യാത്രകൾക്കിടയിൽ നിയമലംഘനത്തിന്റെ പേരിൽ പിഴ ഈടാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് തീർപ്പാക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. അതേസമയം ലഭിച്ച ശിക്ഷയിൽ പരാതിയുണ്ടെങ്കിൽ പിഴയൊഴിവാക്കാൻ ഏതൊരാൾക്കും അപേക്ഷ നൽകാവുന്നതാണ്. മെട്രോ, ട്രാം എന്നിവയിലെ നിയമലംഘനങ്ങൾക്കു പിഴ ഒഴിവാക്കാൻ അപേക്ഷയ്ക്കൊപ്പം 7 രേഖകളും ബസ്, ജലഗതാഗത സംവിധാനം എന്നിവയിലെ പിഴ ഒഴിവാക്കാൻ 5 രേഖകളും സമർപ്പിക്കേണ്ടതുണ്ട്. നിയമലംഘനം സംബന്ധിച്ച് ലഭിച്ച അറിയിപ്പിലെ നമ്പർ, പിഴ അടച്ച ബാങ്ക് അക്കൗണ്ട്, ആർടിഎ പരിശോധനാ ഉദ്യോഗസ്ഥന്റെ പക്കൽ നേരിട്ടോ സേവനകേന്ദ്രങ്ങൾ വഴിയോ ആണ് പിഴ അടച്ചതെങ്കിൽ പണമടച്ച രസീത്, നിയമലംഘനം രേഖപ്പെടുത്തിയതിന്റെ പകർപ്പ്, നോൾ കാർഡ് അല്ലെങ്കിൽ കാർഡിന്റെ പുറത്തെ നമ്പർ, സന്ദർശക വിസയിൽ എത്തിയ വ്യക്തിക്കാണ് പിഴ ലഭിച്ചതെങ്കിൽ വിസ പകർപ്പ്, രാജ്യത്തേക്ക് പ്രവേശിച്ച മുദ്ര, പാസ്പോർട്ടിന്റെ പകർപ്പ് കൂടാതെ പിഴയ്ക്കെതിരായ തെളിവ് എന്നിവയെല്ലാമാണ് അപേക്ഷയ്ക്കൊപ്പം നൽകേണ്ടത്. അതേസമയം ബസ്, ജലഗതാഗത പിഴയ്ക്കെതിരെ അപേക്ഷ നൽകുമ്പോൾ നിയമലംഘന നമ്പർ, പണമടച്ചെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്പോർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി, പിഴ അടച്ചതിന്റെ രസീത്, പിഴയ്ക്കെതിരായ തെളിവ് തുടങ്ങിയവയാണ് നൽകേണ്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF