​ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളിക്ക് നെഞ്ചുവേദന, യുഎഇയിൽ അടിയന്തര ലാൻഡിം​ഗ് നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ദുബായിൽ വെച്ചാണ് മരിച്ചത്. കുവൈറ്റ് എയർവെയ്‌സിൽ ഇന്നലെ വൈകീട്ട് 7.15 ന് പുറപ്പെട്ട വിമാനം പുലർച്ചെ 3 മണിയോടെ കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ യാത്രയ്ക്കിടെ നെഞ്ചുവേ​ദന അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും തോമസ് മരണത്തിന് കീഴ്പ്പെടുകയായിരുന്നു. വിമാനം പുലർച്ചെ 5 മണിക്കാണ് കൊച്ചിയിൽ ലാൻഡ് ചെയ്തത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. അവധിക്ക് ശേഷം തിരിച്ച് കുവൈറ്റിലേക്ക് തിരിക്കുന്നതിനുള്ള റിട്ടേൺ ടിക്കറ്റടക്കം ബുക്ക് ചെയ്തായിരുന്നു തോമസി​ന്റെ യാത്ര. അൽ ഇസ്സ മെഡിക്കൽസെന്ററിലെ ജീവനക്കാരനായിരുന്നു. ഭാര്യ : ശോശാമ്മ തോമസ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy