
ഇന്ത്യയെ സംബന്ധിച്ച വമ്പൻ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർഗ്, അടുത്ത ലക്ഷ്യം ആര്?
ഇന്ത്യയുമായി ബന്ധപ്പെട്ട വമ്പൻ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ട്വീറ്റ് ചെയ്ത് ഹിൻഡൻബർഗ്. കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിനെതിരെ നടത്തിയ വെളിപ്പെടുത്തലിൽ വലിയ കോളിളക്കം സൃഷ്ടിക്കപ്പെട്ടിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നായിരുന്നു യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു റിപ്പോർട്ട് പുറത്തുവന്നത്. അതിന് തലേ ദിവസം അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം ഉയർത്തി കാട്ടി തട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ദശാബ്ദക്കാലമായി ഓഹരി വിപണിയിൽ കൃത്രിമത്വം കാട്ടുന്നെന്നും അക്കൗണ്ടിംഗ് തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നായിരുന്നു ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ പ്രതികരണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)