യുഎഇയിൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകി മാനവ വിഭവശേഷി മന്ത്രാലയം. പുറംജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമത്തിന് പ്രത്യേക സ്ഥലം ഒരുക്കണമെന്നു നിർമാണക്കമ്പനികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്കു 12.30 മുതൽ 3 വരെ വെയിലേൽക്കാത്ത സുരക്ഷിതമായ സ്ഥലമായിരിക്കണം. ശീതീകരണ സംവിധാനങ്ങളും തണുത്ത ശുദ്ധജലവും തൊഴിലാളികൾക്ക് നൽകണം. ഇത് ഉറപ്പാക്കാനുള്ള പരിശോധനകൾ തുടരും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ പ്രാഥമിക ചികിത്സ നൽകാൻ സൈറ്റ് സൂപ്പർവൈസർമാർക്കും പരിശീലനം നൽകുന്നുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. വിവിധ ഭാഷകളിലാണ് ബോധവത്കരണ പരിപാടികൾ നടത്തുന്നത്. ഉച്ചവിശ്രമനിയമം സെപ്റ്റംബർ 15വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുവരെ വിശ്രമകേന്ദ്രങ്ങൾ ഒഴിവാക്കാൻ പാടില്ല. ഭരണകൂടം നിർദേശിച്ച കാര്യങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ മന്ത്രാലയത്തിന്റെ സ്മാർട് സംവിധാനങ്ങളിലൂടെയോ 600590000 എന്ന കോൾ സെന്റർ നമ്പറിലൂടെയോ പരാതി അറിയിക്കേണ്ടതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
news
യുഎഇയിൽ ചൂട് ഉയരുന്നു, തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം പ്രധാനം; സൈറ്റ് സൂപ്പർവൈസർമാർക്ക് പരിശീലനം