
കേരളത്തിൽ പതിനാലാം തീയതി വരെ പരക്കെ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് മുതൽ പതിനാലാം തീയതി വരെ പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. പാലക്കാടും മലപ്പുറത്തും വ്യാപകമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ നാളെ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ഓറഞ്ച് അലേർട്ടുള്ള ജില്ലകളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നിർദേശം. ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട്, കോഴിക്കോട് , ഇടുക്കി ജില്ലകളില്‍ നാളെ യെലോ അലേർട്ടാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)