
ഇന്ത്യയെ ആശ്ചര്യപ്പെടുത്തിയ ഹിഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ വന്ന മാറ്റം
റിസർച്ച് സ്ഥാപനമായ ഹിഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ നഷ്ടത്തിൽ ആരംഭിച്ച ഓഹരി വിപണി തിരിച്ചു കയറി. സെൻസെക്സ് 370, നിഫ്റ്റി 90 പോയിന്റ് നേട്ടമുണ്ടാക്കി. വ്യാപാരം തുടങ്ങുമ്പോൾ സെൻസെക്സ് 330 പോയിന്റും നിഫ്റ്റി 106 പോയിന്റുമായിരുന്നു. എന്നാൽ അദാനി കമ്പനികളുടെ ഓഹരികളിൽ ഇടിവ് തുടർന്നുകൊണ്ടിരിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ വിദേശത്തെ കടലാസ് കമ്പനികളിൽ സെബി മേധാവി മാധബി ബുച്ചയ്ക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നാണ് രേഖകൾ സഹിതം ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആരോപണം സത്യമല്ലെന്നും വ്യക്തിഹത്യയാണെന്നുമായിരുന്നു സെബി മേധാവിയുടെ മറുപടി. അതേസമയം മാധബി ബുച്ചയെ വെല്ലുവിളിച്ച് ഹിൻഡൻബർഗ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ? സുതാര്യമായ അന്വേഷണത്തിന് തയാറാണോ എന്നതുമായിരുന്നു ചോദ്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)