
നാട്ടിൽ നിന്ന് തിരിച്ച പ്രിയപ്പെട്ടവരെ കാണാൻ കാത്തുനിന്നില്ല.. പ്രവാസി മലയാളി മരണപ്പെട്ടു
റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിയെ കാണാൻ നാട്ടിൽ നിന്ന് ഭാര്യയും മകളും എത്തുന്നതിന് മുമ്പ് പ്രവാസി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടിൽ വീട്ടിൽ ഉമ്മർ (64)ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് റിയാദ് ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രോഗ വിവരം അറിഞ്ഞ് നാട്ടിൽ നിന്ന് ഭാര്യ ഹലീമയും ഏകമകൾ നദ ഫാത്തിമയും രാത്രി എയർ ഇന്ത്യ എക്‌സ്പ്രസിൽ റിയാദിൽ എത്തിയെങ്കിലും പ്രിയപ്പെട്ടവരെ കാണാൻ ഉമ്മർ കാത്തുനിന്നില്ല. അവരെത്തുന്നതിന് ഒരു മണിക്കൂർ മുൻപ് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹോദരൻ അസ്‌ക്കർ അലിയെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകരുമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)