Posted By rosemary Posted On

53,000 കോടി രൂപ നഷ്ടം; ഹിൻഡൻബർ​ഗ് റിപ്പോർട്ടി​ന്റെ അനന്തരഫലമോ?

ഹിൻഡൻബർ​ഗ് സെബി മേധാവി മാധബി ബുച്ചിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെ തുടർന്ന് അദാനി ഓഹരികൾ വിറ്റൊഴിഞ്ഞ് നിക്ഷേപകർ. അദാനി ഗ്രൂപ്പ് ഓഹരികള്‍ ഏഴ് ശതമാനംവരെ നഷ്ടം നേരിട്ടു. ഇതോടെ 53,000 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഓഹരികളുടെ വിപണി മൂല്യം 16.7 ലക്ഷം കോടിയായി കുറഞ്ഞു. ഏറ്റവും കൂടുതൽ നഷ്ട്ടമുണ്ടായത് അദാനി ഗ്രീന്‍ എനര്‍ജിക്കാണ്. ഓഹരി വില ഏഴ് ശതമാനം താഴ്ന്ന് ബിഎസ്ഇയില്‍ 1,655 ആയി. അദാനി ടോട്ടല്‍ ഗ്യാസ് അഞ്ച് ശതമാനവും അദാനി പവര്‍ നാല് ശതമാനവും അദാനി വില്‍മര്‍, അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ് എന്നിവ മൂന്ന് ശതമാനം വീതവും നേരിട്ടു. ഹിൻഡൻബർ​ഗ് ആരോപണത്തെ തുടർന്ന് വിപണിയിൽ പെട്ടെന്നുണ്ടായ മാറ്റം മാത്രമാണിതെന്നും ഓഹരിയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്നുമാണ് വിലയിരുത്തൽ അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർ​ഗ് പുതിയ ആരോപണങ്ങൾ ഉയർത്തിയിട്ടില്ല. അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം നടത്തിയ ബെര്‍മൂഡ, മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശ ഫണ്ടുകളില്‍ സെബി മേധാവിക്കും ഭര്‍ത്താവ് ധവല്‍ ബുച്ചിനും ഓഹരിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ആരോപണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *