Posted By rosemary Posted On

‘സുഹൈൽ’ നക്ഷത്രം താമസിയാതെ പ്രത്യക്ഷപ്പെടും, യുഎഇയിലെ ചൂട് കുറയും

യുഎഇയിലെ ചൂട് താമസിയാതെ കുറയും. കനത്ത ചൂട് അവസാനിക്കുന്നതിന് അടയാളമായി കാണപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം ആകാശത്ത് തെളിയും. ‘യമനിലെ നക്ഷത്രം’ എന്ന് കൂടി ഇതിന് പേരുണ്ട്. കാലാവസ്ഥ മാറുന്നതി​ന്റെ സൂചകമായാണ് ഈ നക്ഷത്രത്തെ പരമ്പരാ​ഗത അറബ് സമൂഹം കാണുന്നത്. യുഎഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ കൊടും ചൂട് കുറയുന്നതി​ന്റെ സൂചനകൾ കണ്ടുതുടങ്ങി. ഈ മാസം 24ന് സുഹൈൽ നക്ഷത്രം കാണപ്പെടുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ പറഞ്ഞു. നക്ഷത്രമുദിച്ചാൽ തീവ്രമായ വേനൽക്കാലത്തിനും ശൈത്യത്തിനും ഇടക്കുള്ള കാലമായ ഏകദേശം 40 ദിവസത്തെ ‘സുഫ്‌രിയ’ എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥ അനുഭവപ്പെടും. ഈ സമയത്ത് ഈർപ്പം വർധിക്കും. അത് മേഘങ്ങൾ രൂപപ്പെടാനും ഒമാൻ, യുഎഇയിലെ ഹജർ പർവതനിരകളുടെ കിഴക്കൻ ചരിവുകളിൽ കാലാവസ്ഥാ മാറ്റത്തിനും കാരണമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *