ഷാർജയിൽ ജോലി അന്വേഷിക്കുന്ന എമിറാത്തി പൗരന്മാർക്കായി പ്രത്യേക പദ്ധതി. ജോലി പരിശീലന കാലയളവിൽ മാസം 6000 ദിർഹം ശമ്പളം നൽകും. ‘പരിശീലനത്തിനും യോഗ്യത നേടുന്നതിനുമുള്ള ഷാർജ പ്രോഗ്രാമിന്’ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജയിലെ 1,815 പൗരന്മാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പരിശീലനാർത്ഥികൾക്ക് എമിറേറ്റിലെ വിവിധ പ്രോജക്ടുകളിൽ താൽപ്പര്യമുണ്ടാക്കുന്ന, അനുഭവപരിചയം നൽകുന്ന ഒരു കൂട്ടം പ്രത്യേക പുനരധിവാസ പരിപാടികൾ നൽകുകയാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF