യുഎഇയിലെ വേനൽക്കാലം എപ്പോൾ അവസാനിക്കുമെന്നാണോ ചിന്തിക്കുന്നത്? നിങ്ങൾ വിചാരിക്കുന്നതിലും വേഗത്തിലാകാം

യുഎഇയിലെ ഈ കൊടുംചൂട് എന്നവസാനിക്കുമെന്നോർത്തിരിക്കുകയാണോ? എങ്കിൽ കാലാവസ്ഥാ മാറ്റ സൂചനകൾ വരും​ദിവസങ്ങളിലുണ്ടാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രാദേശിക അറബിക് നാടോടി കഥകളിൽ സുഹൈൽ നക്ഷത്രം ആകാശത്ത് ഉദിക്കുന്നത് തീവ്രമായ വേനൽ അവസാനിക്കുന്നതി​ന്റെയും കൂടുതൽ സുഖകരമായ കാലാവസ്ഥയുടെ തുടക്കത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു എന്നാണ് പറയുന്നത്. ജ്യോതിശാസ്ത്ര പ്രകാരം ഈ മാസം സുഹൈൽ നക്ഷത്രമുദിക്കുമെന്നും ദേശീയ കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകുമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഓഗസ്റ്റ് 24 ശനിയാഴ്ച മുതൽ പുലർച്ചെ മുതൽ ഇത് ദൃശ്യമാകുമെന്നാണ് വിലയിരുത്തൽ. നക്ഷത്രമുദിക്കുന്നയുടൻ താപനിലയിൽ കുറവുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത്. ​ 40 ദിവസത്തെ പരിവർത്തന കാലാവസ്ഥയോടെ ഗണ്യമായ മാറ്റമാണ് ഉണ്ടാവുക. കാനിസ് മേജർ നക്ഷത്രസമൂഹത്തിൽ നിന്നുള്ള സിറിയസിന് ശേഷം ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് ലാംഡ വെലോറം എന്നു കൂടി അറിയപ്പെടുന്ന സുഹൈൽ നക്ഷത്രം. 27 ദശലക്ഷം വർഷം പഴക്കമുള്ളതും ഭൂമിയിൽ നിന്ന് 310 പ്രകാശവർഷം അകലെയുമാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy