വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല – മുണ്ടക്കൈ മേഖലകളിൽ ശക്തമായ മഴ. ഇരുകരകളെയും ബന്ധിപ്പിക്കാൻ നിർമ്മിച്ച താൽകാലിക നടപ്പാലം തകർന്നു. കണ്ണാടിപ്പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്ക് തുടരുകയാണ്. കണ്ണാടിപ്പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട പശുവിനെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ബെയ്‌ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികൾ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാകാം പശു ഒഴുക്കിൽപ്പെട്ടത്. പശുവിന് കാലിൽ മുറിവേറ്റിട്ടുണ്ട്. ധാരാളം ചെളിവെള്ളം കുടിച്ചെന്നാണ് സംശയം. വടം ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ഉടനെ കയർ അഴിച്ചെങ്കിലും പശു നിലത്ത് കിടക്കുകയായിരുന്നു. ചികിത്സ ലഭ്യമാക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് പ്രദേശത്ത് മഴ ശക്തമായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF