Posted By rosemary Posted On

വമ്പൻ ലാഭം കൊയ്ത് സാലിക്, കണക്കുകൾ പുറത്ത്

ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് കഴിഞ്ഞ വർഷത്തേക്കാൾ വരുമാനത്തിൽ 5.6% വർധന. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ എട്ട് ടോൾ ഗേറ്റുകളിലൂടെ 238.5 ദശലക്ഷം വാഹനങ്ങൾ കടന്നുപോയി, അതിൻ്റെ ഫലമായി 1.1 ബില്യൺ ദിർഹമാണ് ലഭിച്ചത്. ടോൾ ഉപയോഗത്തിൽ നിന്നുള്ള വരുമാനം, മൊത്തം വരുമാനത്തിൻ്റെ 87.1 ശതമാനമാണ്. ഇത് വർഷം തോറും 4.9 ശതമാനം ഉയർന്ന് 953.8 ദശലക്ഷം ദിർഹമായി. 2024 ൻ്റെ തുടക്കം മുതൽ, പുതിയ തന്ത്രപരമായ സംരംഭങ്ങളിലൂടെ ഞങ്ങളുടെ വരുമാന സ്ട്രീമുകൾ വൈവിധ്യവത്കരിക്കുന്നതിനൊപ്പം ഞങ്ങളുടെ പ്രധാന ടോളിംഗ് ബിസിനസ്സ് വിപുലീകരിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതായി സാലിക്കിൻ്റെ ഡയറക്ടർ ബോർഡ് ചെയർമാൻ മാറ്റർ അൽ തായർ പറഞ്ഞു. ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി (ബിസിനസ് ബേ ക്രോസിംഗ്, അൽ സഫ സൗത്ത് ഗേറ്റ്) – 2024 നവംബർ അവസാനത്തോടെ പ്രവർത്തനക്ഷമമാക്കും. ജൂലൈ 1 മുതൽ ഗ്രാൻഡ്, സിനിമ, ഫാഷൻ പാർക്കിംഗ് ഏരിയകളിൽ പണമടച്ചുള്ള പാർക്കിംഗ് നടപ്പിലാക്കിയപ്പോൾ മുതൽ ദുബായ് മാളിൽ പ്രവർത്തനക്ഷമമായ ബാരിയർ ഫ്രീ സംവിധാനത്തിലൂടെ സാലിക്ക് അതിൻ്റെ വരുമാന സ്ട്രീം വിപുലീകരിച്ചു. സബീൽ, ഫൗണ്ടൻ വ്യൂ പാർക്കിംഗുകൾ തൽക്കാലം സൗജന്യമായി തുടരുന്നുണ്ട്. നിലവിൽ രാജ്യത്തെ 4.2 ദശലക്ഷം കാറുകളിൽ സാലിക് ടാ​ഗ് ഉണ്ട്. അതേസമയം, ചാരിറ്റികൾ, സ്‌കൂളുകൾ, ആംബുലൻസുകൾ, മറ്റ് പൊതു സേവനങ്ങൾ എന്നിവക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് താരിഫ് ഇളവുകൾ നൽകുന്നത് സാലിക്ക് തുടരുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *