നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, രാവിലെയോടെ കിഴക്കൻ തീരം മേഘാവൃതമായിരിക്കും. ബുധനാഴ്ച പുലർച്ചെ ഫുജൈറയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരങ്ങളിലും നേരിയ മഴ പെയ്തു. കിഴക്കോട്ടും തെക്കോട്ടും ഭാഗത്തേക്ക് ഉച്ചയോടെ മേഘങ്ങൾ പ്രത്യക്ഷപ്പെടും. കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 22 ഡിഗ്രി സെൽഷ്യസായി കുറയുകയും യുഎഇയുടെ ആന്തരിക പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും. എമിറേറ്റ്‌സിൻ്റെ തീരപ്രദേശങ്ങളിൽ ഈർപ്പത്തിൻ്റെ അളവ് 85 ശതമാനത്തിലെത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF