യുഎഇയിലുള്ള ഇന്ത്യക്കാരായ ജീവനക്കാർക്കായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിക്ക് മികച്ച പ്രതികരണം. ഇതുവരെ 5500 പേർ പദ്ധതിയിൽ പങ്കാളികളായി. മാർച്ചിലാണ് ലൈഫ് പ്രൊട്ടക്‌ഷൻ പ്ലാൻ എന്ന പേരിൽ ഇന്ത്യൻ കോൺസുലേറ്റ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. തൊഴിലാളിക്ക് സ്വാഭാവികമരണമോ അപകടമരണമോ സംഭവിച്ചാൽ ആശ്രിതർക്ക് 75,000 ദിർഹം വരെ സാമ്പത്തികസഹായം ലഭിക്കുന്നതാണ് ഇൻഷുറൻസ് പദ്ധതി. കൂടാതെ തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സഹായം ലഭ്യമാകും. 37 ദിർഹം വാർഷിക പ്രീമിയം അടയ്ക്കുന്ന തൊഴിലാളിയുടെ ആശ്രിതർക്ക് 35,000 ദിർഹവും 50 ദിർഹം അടയ്ക്കുന്നവരുടെ ആശ്രിതർക്ക് 50,000 ദിർഹവും 72 ദിർഹം അടയ്ക്കുന്നവർക്ക് 75,000 ദിർഹവും ലഭിക്കുക. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹം വരെ ലഭിക്കും. പദ്ധതിയിൽ 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് അംഗങ്ങളാകാം. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ മറ്റു രാജ്യങ്ങളിലേക്കു പോയാൽ 24 മണിക്കൂറായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. പദ്ധതിയിൽ ചേരാൻ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളോ തൊഴിലുടമയോ അപേക്ഷ നൽകണം. വ്യക്തികൾക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF