യുഎഇയിൽ ആകാശവിസ്മയം തീർത്ത് പെഴ്സീഡ്സ് ഉൽക്കമഴ. വർഷം തോറും സംഭവിക്കുന്ന ഉൽക്കമഴ കാണാൻ ഷാർജ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ നിരവധി പേരാണ് എത്തിയിരുന്നത്. മലീഹ മരുഭൂമിയിൽ മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിലായിരുന്നു ക്യാമ്പിംഗ്. വൈകീട്ട് 7 മണി മുതൽ പുലർച്ചെ ഒരു മണിവരെയുണ്ടായിരുന്ന പരിപാടിയിൽ ആകാശകാഴ്ച കാണാൻ വാനനിരീക്ഷകരും സഞ്ചാരികളും അടക്കം നിരവധി പേരെത്തി. വിദഗ്ധർ ഉൽക്കാവർഷത്തെക്കുറിച്ച് പ്രത്യേക പ്രസന്റേഷൻ, അതിഥികൾക്ക് പങ്കാളികളാവാൻ കഴിയുന്ന ക്വിസ് , ദൂരദർശിനിയിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയും കാണാനുള്ള സൗകര്യം എന്നിവയും ഒരുക്കിയിരുന്നു. പലരും ടെലസ്കോപ്പുകളിലൂടെ വാനനിരീക്ഷണവും നടത്തി. പലരും തങ്ങളുടെ ക്യാമറയിൽ ഉൽക്കാവർഷം പകർത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF